Categories

ഗ്ലാസ് ആര്‍ട്ട്

ഒരു വീടിന്റെയോ ഓഫീസ് മുറിയുടെയോ ഇന്റീരിയര്‍ ഡെക്കറേഷന് ഇന്ന് ആളുകള്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് നമുക്കറിയാം. പലതരത്തിലുള്ള ഹോം ഡെക്കറുകള്‍ പല രാജ്യങ്ങളില്‍ നിന്ന് പോലും കണ്ടെത്തി വീടുകള്‍ അലങ്കരിക്കുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ ഗ്ലാസ് ഡെക്കറുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആഢ്യത്വവും ആഢംബരവും നല്‍കുന്നവയാണ് ഗ്ലാസ് ഡെക്കറുകള്‍. പല രൂപത്തിലും നിറത്തിലും ലഭിക്കുന്ന ഗ്ലാസ് വര്‍ക്കുകളുണ്ട്. ജീവികളുടെ രൂപം, പൂക്കള്‍, വീടുകള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തരം ഗ്ലാസ് ആര്‍ട്ടുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. അത്തരത്തിലൊരു ഗ്ലാസ് ഡെക്കര്‍ ഉണ്ടാക്കുന്ന രസകരമായ വീഡിയോ കാണാം.