Categories

ഫാഷന്‍ ലോകത്ത് പുത്തന്‍ ആശയങ്ങളുമായി നിസ്തുല

Padakulam, Kodungallur

നിസ്തുലം ഈ 'നിസ്തുല'

ഒരു ബ്രാന്‍ഡ് ആവുക എന്നത് ഏതൊരു ഓന്‍ട്രപ്രൂണറിന്‍െ്‌റയും സ്വപ്‌നമാണ്. പ്രത്യേകിച്ച് ഇന്നത്തെ ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഒരു ബ്രാന്‍ഡ് ആവുക എന്നത് ശ്രമകരവുമാണ്. എന്നാല്‍, എല്ലാ കടമ്പകളും കടന്ന് കഠിനപ്രയത്‌നത്തിലൂടെ പെണ്‍കുട്ടികളുടെ ഫാഷന്‍ സങ്കല്പങ്ങള്‍ക്കൊപ്പം വളരുകയാണ് നിസ്തുല.

 

കൊടുങ്ങല്ലൂരിലെ പെണ്‍കുട്ടികളുടെ ഫാഷന്‍ സങ്കല്പങ്ങള്‍ക്ക് പൂര്‍ണതയേകിയിരിക്കുകയാണ് നിസ്തുല. രണ്ടു സഹോദരിമാരുടെ അശ്രാന്തപരിശ്രമത്തിന്‍െ്‌റ ഫലമാണ് ഈയൊരു ബ്രാന്‍ഡഡ് ബുട്ടീക്. പേരിനെ അന്വര്‍ത്ഥമാക്കുന്ന യുണീക് ഫാഷന്‍ വെയര്‍ ആണ് നിസ്തുല നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. വളരെ കുറച്ചു നാളുകള്‍ കൊണ്ടുതന്നെ സിനിമാ സീരിയല്‍ രംഗത്ത് നിന്നുമുള്ളവരുടെയടക്കം

ശ്രദ്ധനേടാന്‍ നിസ്തുലയ്ക്ക് സാധിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് നിസ്തുല കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പാരമ്പര്യം അവകാശപ്പെടാനുമുണ്ട് നിസ്തുലയ്ക്ക്. ഫസ്‌നി - നിനു സഹോദരിമാരുടെ സ്വപ്‌നമാണ് നിസ്തുല എന്ന സ്ഥാപനമായി പരിണമിച്ചത്. ഉമ്മ ജമീലയാണ് ഇവരുടെ റിയല്‍ ഇന്‍സ്പിരേഷന്‍. ചെറിയൊരു തുന്നല്‍ യൂണിറ്റ് പിന്നീട് കൊടുങ്ങല്ലൂരിലെ അറിയപ്പെടുന്ന മൂന്നു ടെക്‌സ്‌റ്റെല്‍ ഷോപ്പുകളായി വളര്‍ന്നത് ഇവരുടെ ഉമ്മ ജമീലയുടെ പരിശ്രമം കൊണ്ടുമാ്രതമാണ്. എന്നാല്‍, ഈ മേഖലയോട് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല ഫസ്‌നിയ്ക്ക്. ഉമ്മയുടെ മരണശേഷമാണ്  ഇവര്‍ ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ആലോചിച്ചത്. 

ഇന്ന് ഈ സ്ഥാപനം ഇവര്‍ക്ക് ജീവിതവും പാഷനുമാണ്. അതുകൊണ്ടുതന്നെ ഏറ്റവും നിസ്സാരമായ കാര്യങ്ങള്‍ പോലും സസൂക്ഷ്മം ചെയ്യാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. നിസ്തുലയുടെ അറ്റ്‌മോസ്ഫിയറാണ് എടുത്തുപറയേണ്ടത്. കസ്റ്റമേഴ്‌സിന് ഒരു ഹോംലി ഫീല്‍ നല്‍കാനാണ് ഇവര്‍ ആദ്യം ശ്രദ്ധിച്ചത്. കേവലം നാലു ചുവരുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഒരു ബുട്ടീക് ആയിരുന്നില്ല ഇവര്‍ സ്വപ്‌നം കണ്ടത്. അതുകൊണ്ട് തന്നെ ഒരുപാടു യാത്രകള്‍ ചെയ്തു. ഡ്രസ് മെറ്റീരിയല്‍സ് മാത്രമല്ല ഈ യാത്രകളില്‍ ഇവരെ ആകര്‍ഷിച്ചത്, തങ്ങളുടെ സ്വപ്‌ന പദ്ധതി അലങ്കരിക്കാനുള്ള ഹോം ഡെക്കറുകള്‍ ഉള്‍പ്പെടെ രാജ്യത്തിന്‍െ്‌റ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവര്‍ ശേഖരിച്ചു. 

കേരളത്തിന്‍െ്‌റ തനതുസംസ്‌കാരത്തോട് ഇവര്‍ക്കുള്ള പത്യേക ഇഷ്ടം നിസ്തുലയില്‍ കയറിയാല്‍ നമുക്ക് അനുഭവിക്കാനാകും. എല്ലാ തരത്തിലുമുള്ള ഫാഷന്‍ വെയറുകള്‍ നിസ്തുലയില്‍ ലഭ്യമാണ്. ഏതു തരം ഡിസൈനിലുമുള്ള വസ്ത്രങ്ങള്‍ നിസ്തുലയ്ക്ക് നല്‍കാന്‍ സാധിക്കും. വസ്ത്രങ്ങള്‍ക്കനുയോജ്യമായ ആഭരണങ്ങള്‍ തേടിയും ഇനി അലയേണ്ട കാര്യമില്ല നിസ്തുലയില്‍ എത്തിയാല്‍. ആഭരണങ്ങളും വസ്ത്രങ്ങളും മാത്രമല്ല, അഗര്‍ബത്തി, ഹോം മെയ്ഡ് സോപ്പ്, ഹോം ഡെക്കേഴ്‌സ് എന്നിങ്ങനെ പെണ്‍മനസ്സിനെ ആകര്‍ഷിക്കുന്നതെല്ലാം നിസ്തിലയിലുണ്ട്. ഇതിനായി ഒരു മികച്ച ഗ്രൂപ്പ് തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്. 

 

നിസ്തുല ഒരു വന്‍വിജയമാണ്... ചുരുങ്ങിയ നാളുകള്‍കൊണ്ട് തന്നെ. അതിനു കാരണം മറ്റൊന്നുമല്ല. മലയാള സിനിമയിലെ ഏറ്റവും മികച്ച കോസ്റ്റിയൂം ഡിസൈനറായ സമീറാ സനീഷ് നിസ്തുലയുടെ കസ്റ്റമറാണെന്ന് പറയുമ്പോള്‍ തന്നെ ഈ സ്ഥാപനത്തിന്‍െ്‌റ വളര്‍ച്ചയും ആളുകള്‍ക്കിടയിലുള്ള സ്വീകാര്യതയും നമുക്ക് മനസ്സിലാക്കാം. ഏറ്റവും പുതുതായി പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസിനായി ഉപയോഗിച്ചിരിക്കുന്നത് നിസ്തുലയുടെ സ്വന്തം സാരികളാണ്. 

ഒരു സ്ഥാപനം ആരംഭിക്കുന്നതിന് വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. നിസ്തുലയുടെ വിജത്തിനു പിന്നിലെ ഒരു ഘടകം അതാണ്. വ്യക്തമായ പ്ലാനിംഗോടുകൂടിയാണ് ഫസ്‌ന ബുട്ടീക് ആരംഭിച്ചത്. കൊച്ചിയിലും കൊടുങ്ങല്ലൂരിലും മികച്ച രീതിയില്‍ നടത്തിയ എക്‌സിബിഷനുകള്‍ നിസ്തുലയെ വളരെ വഗത്തില്‍ ചര്‍ച്ചാവിഷയമാക്കി. ഒരു മികച്ച സൗഹൃദകൂട്ടായ്മയും ഇവര്‍ക്ക് സഹായത്തിനായുണ്ട്

 
ഇനി ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് നിസ്തുല എന്ന ബ്രാന്‍ഡ് നെയിമില്‍ ഒരു ഫാഷന്‍ ഇവന്‍്‌റാണ്. അതിലുമുണ്ട് ഒരു യുണീക്‌നെസ്. നിസ്തുലയ്ക്കായി റാംപില്‍ എത്തുന്നത് ഇവരുടെ തന്നെ സ്വന്തം കസ്റ്റമേഴ്‌സാണ്. വരുന്ന ഫാഷന്‍ ഇവന്‍്‌റിലൂടെ ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് തങ്ങളുടെ ബ്രാന്‍ഡിന്‍െ്‌റ വളര്‍ച്ച മാത്രമല്ല ഇവിടെ വരുന്ന കസ്റ്റമേഴസിന് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം കൂടിയാണ്. 
 
നിസ്തുലയില്‍ എത്തുന്ന ഓരോ കസ്റ്റമേഴ്‌സിനും ഇവര്‍ പ്രിയപ്പെട്ടതാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. അത് ഇവിടുത്തെ ചുവരുകള്‍ പറയും. ഈ ചുവരുകളിലെ ചിത്രങ്ങള്‍... കസ്റ്റമേഴ്‌സ് നല്‍കുന്ന ചിത്രങ്ങള്‍പോലും നിസ്തുലയുടെ ചുവരുകള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. 

NISTHULA
PADAKULAM
KODUNGALLUR
PH: 9846100006
9946785925